ദുബൈ വിമാനത്താവളത്തിലെ നിയന്ത്രണം ഇന്ന് അവസാനിക്കും

0

ദുബൈ: കനത്ത മഴയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ദുബൈ വിമാനത്താവളം ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു.

ദുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏപ്രിൽ 19 ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്. ഈ സമയപരിധി അവസാനിക്കുന്നതോടെ എയർപോർട്ട് പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് ദുബൈ എയർ നാവിഗേഷൻ സർവീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന സൂചന.

എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ മുതൽ ഷെഡ്യൂൾ പ്രകാരം റെഗുലർ സർവീസ് ആരംഭിച്ചിരുന്നു. യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ നിക്ഷേപിച്ച 30,000 ബാഗേജുകൾ ഉടമസ്ഥരിലേക്ക് എത്തിക്കാൻ പ്രത്യേക കർമസേന രൂപീകരിച്ചതായി എമിറേറ്സ് അറിയിച്ചു.

കനത്ത മഴമൂലം തടസം നേരിട്ട വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഡിപ്പാർച്ചർ ബുക്കിംഗ് ഉള്ള യാത്രികർ മാത്രം വിമാനത്താവളത്തിലെത്തിയാൽ മതിയെന്നും അധികൃതർ അറിയിച്ചിരുന്നു. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിത യത്നം നടക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *