ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

0

ദുബൈ: യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.  13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടുന്ന നാല് വിമാനങ്ങളും റദ്ദാക്കിയതായും ദുബൈ എയര്‍പോര്‍ട്സ് സ്ഥിരീകരിച്ചു.

മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈവിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരുന്നു. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *