ദുബായ് വിമാനത്താവളത്തിൽ കാറിന് തീപിടിച്ചു

0
CAR FIR

ദുബായ്:  അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന ഒരു എസ്യുവിയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഉടൻ തന്നെ അധികൃതർ ഇടപെട്ട് തീ അണച്ചു. വിമാനത്താവള ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ഹാൻഡ്‌ഹെൽഡ് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതായി വീഡിയോയില്‍ കാണാം. മറ്റ് കാറുകൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല. കൂടാതെ, ഗ്രൗണ്ട് ലെവലിലെ പാർക്കിങ് ഏരിയയിലുണ്ടായ തീ ഉടൻ തന്നെ അണച്ചു. സംഭവസമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല, ആർക്കും പരിക്കില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *