മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് 4 പേരെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ : മാവേലിക്കരയിലെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ വ്യാജ ഹോൾമർക്ക് സീൽ പതിച്ച മുക്ക് പണ്ടം പണയം വെച്ച് 3 ലക്ഷം രൂപയ്ക്ക് മുകളിൽ തട്ടിയ പള്ളിക്കൽ പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ മുഹമ്മദ്(20) നൂര്‍നാട് പാലമേൽ ചെറുനാമ്പിൽ വീട്ടിൽ സൂരജ് എസ്സ്(19) അടൂര്‍ മോലൂട് ചരുവിൽ തറയിൽ വീട്ടിൽ തമ്പി മകൻ ഉണ്ണികുട്ടൻ(21) പന്തളം കുറുമ്പാല ജയലക്ഷമി വിലാസം വീട്ടിൽ സൂരജ് കുമാര്‍ എസ്സ്(19) എന്നിവരെയാണ് മാവേലിക്കര പോലീസ് എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ സുഹൃത്തുക്കൾ ആയ പ്രതികൾ തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ നിന്നുമാണ് വ്യാജ ഹോൾമാര്‍ക്ക് ചെയ്ത സ്വർണ്ണം വാങ്ങി പണയം വെച്ചിരുന്നത്. വ്യാജ ആധാർ കാർഡും ഇതിനായി പ്രതികൾ ഉപയോഗിച്ചിരുന്നു. ഒര്‍ജിനൽ സ്വര്‍ണ്ണത്തിനെ വെല്ലുന്ന രീതിയിൽ ആണ് മുക്ക് പണ്ടത്തിൽ ഹോൾമാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ചെറുകിട ഫിനാൻസ് സ്ഥാപനങ്ങളിൽ അപ്രൈസര്‍മാര്‍ ഇല്ലാതെ സ്വര്‍ണ്ണം പണയം എടുക്കും എന്ന് മനുസിലാക്കിയ പ്രതികൾ ഹോൾമാര്‍ക്ക് ചെയ്ത ആഭരണങ്ങൾ പണയത്തിന് കൊണ്ടുവരുമ്പോൾ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഹോൾമാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിച്ചിരുന്നത് പ്രതികൾക്ക് മുതൽകൂട്ടായി.
മാവേലിക്കര പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതൊരു സംഘം ചേര്‍ന്നുളള തട്ടിപ്പാണെന്ന് മനസിലായതോടെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ. IPS ന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. .എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സമാന കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികളെ എറണകുളത്ത് നിന്നും പിടികൂടുന്നത്. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം പ്രതികൾ വീതം വച്ച് എടുത്ത് കൊച്ചിയിൽ ആഡംബര ജീവിതത്തിനു വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. പോക്സോ, മോഷണം, അടിപടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് 1-ാം പ്രതിയായ റസൽ മുഹമ്മദ്. മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, എസ്. ഐ അനന്തു. N. U, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു. R, വി എസ്സ് അനന്തമൂർത്തി. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
