ലോകത്തെ വിസ്മയിപ്പിച്ച് റെക്കോർഡ് ടൂറിസം നേട്ടവുമായി ദുബായ്
ദുബായ്: കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ റെക്കോർഡിട്ട് ദുബായ്. കഴിഞ്ഞ വർഷം രാജ്യം സ്വീകരിച്ചത് 17 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെയെന്ന് കണക്ക്. ആഗോള വിനോദസഞ്ചാര മേഖലയിൽ രാജ്യം മുന്നിലാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസനിരക്കായ 77.4 ശതമാനമാണിതെന്നും ഹോട്ടൽ ശേഷി 150,000-ലധികം മുറികളിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഇക്കണോമിക് അജണ്ട D33 പ്രകാരം ബിസിനസ്സിനും ടൂറിസത്തിനുമുള്ള മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ദുബായിയെ സ്ഥാപിക്കാനും പദ്ധതിയുണ്ട്