ദുബൈയിൽ മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് വന്നു
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് വരുന്നു. ബസ് യാത്രക്കാരുടെ, പ്രത്യേകിച്ച് അല്‍ മംസാര്‍ ബീച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം, ഒരു പുതിയ വാരാന്ത്യ ബസ് റൂട്ട്, (W20 ) ഫെബ്രുവരി 9 വെള്ളിയാഴ്ച(ഇന്ന്) പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)അറിയിച്ചു
റൂട്ട് ഡബ്ല്യു 20 വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ വൈകുന്നേരം 5 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ പ്രവര്‍ത്തിക്കും. സ്റ്റേഡിയം മെട്രോ സ്റ്റേഷനെ അല്‍ മംസാര്‍ ബീച്ചുമായി ബന്ധിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് ദൈനംദിന ഗതാഗത അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പൊതു ബസ് റൂട്ടുകള്‍ ഒപ്റ്റിമൈസ് ചെയ്യുമെന്നും എമിറേറ്റിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള സുഗമവും കൂടുതല്‍ സുഖപ്രദവുമായ യാത്രകള്‍ ഉറപ്പാക്കുമെന്നും ആര്‍ടിഎ അറിയിച്ചു.