മുതിർന്ന പൗരന്മാരെ ദുബായ് ഇമിഗ്രേഷൻ ആദരിക്കുന്നു

ദുബായ് : മുതിർന്ന പൗരന്മാരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമായി ദുബായ് ഇമിഗ്രേഷൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
‘നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം’ എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്‌സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കുകയും അവർക്ക് സന്തോഷം പകരുകയുമായിരുന്നു ലക്ഷ്യം.