ഇന്ന് ദുബായില്‍ 20 മിനിറ്റിനുള്ളില്‍ 50 റോഡപകടങ്ങളാണ് ഉണ്ടായത്
ദുബായ്: തിങ്കളാഴ്ച ( ഇന്ന്) രാവിലെ ദുബായില്‍ 20 മിനിറ്റിനുള്ളില്‍ 50 റോഡപകടങ്ങളാണ് ഉണ്ടായത്. ദുബായ് പോലീസിന്റെ ഔദ്യോഗിക ആപ്പ് ദുബായ് പോലീസ് രേഖപ്പെടുത്തിയ കണക്കുകളാണിവ. അപകടത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളില്‍ കടുത്ത ഗതാഗതക്കുരുക്കുണ്ടായി.
ആദ്യത്തെ അപകടം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ഹെസ്സ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് റോഡിലേക്ക് പോകുന്ന സ്ഥലത്താണ് നടന്നത്. ഈ പ്രധാന റൂട്ടിലെ കൂട്ടിയിടി ഗതാഗതക്കുരുക്കിന് കാരണമായി. അതിനാല്‍ താമസക്കാരോട് ഇതര റൂട്ടുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്റര്‍നാഷണല്‍ സിറ്റിക്ക് എതിര്‍വശത്തുള്ള ഷാര്‍ജയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നടന്ന രണ്ടാമത്തെ അപകടവും ഗതാഗത തടസ്സത്തിന് കാരണമായി. ഒരു ജംഗ്ഷനില്‍ നടന്ന കൂട്ടിയിടികളിലൊന്നിന്റെ വിഡിയോയും പോലീസ് പുറത്തുവിട്ടു.