രണ്ടു ദിവസം മദ്യം ലഭിക്കില്ല
കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ വൃശ്ചികാഘോഷസമാപനത്തോടനുബന്ധിച്ച് ചൊവ്വ,ബുധൻ ദിവസങ്ങളിൽ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പ്രഖ്യാപിച്ചു. ചൊവ്വ,ബുധൻ ദിവസങ്ങളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമിറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യവില്‍പന ശാലകള്‍ അടച്ചിടുന്നതിനും, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
മദ്യപാനം ആരോഗ്യത്തിനു കാരണമാകുന്നു