പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ

0

പത്തനംതിട്ട: മദ്യപിച്ചശേഷം സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി . ഇതിനെ തുടർന്ന് കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവർ തന്നെയാണ് കുട്ടികളെ സ്കൂളിലെത്തിച്ചത് . ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസിലേക്കാണ് ഡ്രൈവർ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജം​ഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ‍ഡ്രൈവർ‌ മദ്യലഹരിയിലാണെന്ന് പോലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *