450 കോടിയുടെ ലഹരി മരുന്നുമായി ഗുജറാത്തില്‍ 6 പാക് സ്വദേശികൾ അറസ്റ്റില്‍

0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ 6 പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായി. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.

കഴിഞ്ഞ ദിവസം ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന 5 പേരാണ് അന്ന് അറസ്റ്റിലായത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *