മയക്കുമരുന്ന് കടത്ത് : ആഫ്രിക്കൻ യുവതിക്ക് 10 വർഷത്തിനുശേഷം 10 വർഷം തടവ് ശിക്ഷ
മുംബൈ :2014 ജനുവരിയിൽ 7.48 കോടി രൂപ വിലമതിക്കുന്ന 14.96 കിലോ മെതാക്വലോണുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആഫ്രിക്കൻ യുവതിക്ക് പ്രത്യേക എൻഡിപിഎസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു .നാഗോന ജോയ്‌സി( 50 )എന്ന ആഫ്രിക്കകാരിയെ മുംബൈ വിമാനത്താവളത്തിൽ വെച്ച് യാത്രാമധ്യേ സ്‌നിഫർ നായ മണം പിടിച്ചപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടത്തിയത്. ബാഗേജ് പരിശോധിച്ചതിൽ നിന്ന് 47 സാരി ലെയ്സ് റോളുകൾ കണ്ടെത്തി, ഓരോന്നിലും വെളുത്ത ക്രിസ്റ്റലിൻ പൗഡർ നിറച്ച ഒരു കാർഡ്ബോർഡ് പാക്കറ്റ് ഉണ്ടായിരുന്നു.പൊടി മെതാക്വലോണാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.ചോദ്യം ചെയ്യലിൽ, ബോട്സ്വാനയിലെ ഗാബോറോണിലുള്ള ഒരാൾക്ക് നൽകാനുള്ള താണെന്നും ഡൽഹിയിലുള്ള അവളുടെ ബന്ധു തനിക്ക് കൈമാറിയതാണെന്നും ബാഗ് കൊണ്ടുപോകുന്നതിന് തനിക്ക് പ്രതിഫലമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു.അവളുടെ യാത്രാവിവരണം, മുംബൈയിലെയും ഡൽഹിയിലെയും ഹോട്ടൽ താമസങ്ങൾ, ബന്ധുവുമായുള്ള ആശയവിനിമയം എന്നിവയുൾപ്പെടെ അവളുടെ മൊഴിയിലെ നിരവധി ഘടകങ്ങൾ അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. എന്നിരുന്നാലും, അവളുടെ ബന്ധുവും മറ്റ് ബന്ധങ്ങളും ഉൾപ്പെടെ ആരോപിക്കപ്പെടുന്ന കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിലായി. പ്രോസിക്യൂഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ ജോയ്‌സി കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ച കോടതി, പ്രതിയുടെ കൈവശം മയക്കുമരുന്നായിരുന്നുവെന്നും അതവർക്ക് അറിയാമായിരുന്നെന്നും അത് കടത്താൻ ഉദ്ദേശിച്ചിരുന്നതായും പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തതു മുതൽ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നതിനാൽ താൻ കഷ്ടപ്പെടുകയാണെന്ന് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ജോയ്‌സ് അപേക്ഷിച്ചു. തൻ്റെ മാതാപിതാക്കൾക്ക് പ്രായമായെന്നും ഇന്ത്യയിൽ തടങ്കലിൽ കഴിയുമ്പോൾ തൻ്റെ സഹോദരൻ കൊവിഡ് സമയത്ത് മരിച്ചുവെന്നും അവർ വാദിച്ചു. കുട്ടികൾ അനാഥാലയത്തിലായതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടു.ഇതൊക്കെ കേട്ടിട്ടും കോടതിയുടെ മനസ്സ് അലിഞ്ഞില്ല .“പ്രതിയുടെ കുടുംബാംഗങ്ങൾ അവളുടെ നാട്ടിലും അവളുടെ കുട്ടികൾ അനാഥാലയത്തിലുമാണ് എന്നതൊഴിച്ചാൽ, ശിക്ഷയിൽ ഇളവുനൽകാനുള്ള ഒരുസാഹചര്യവും നിലവിലില്ല എന്ന് പരമാവധി ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു, “നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമം കർശനമായ ശിക്ഷയാണ് നൽകുന്നത് , വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയ പ്രതികളോട് ദയ കാണിക്കുന്നത് വെറുതെയല്ല.” കോടതി പറഞ്ഞു.