വർക്കലയിൽ മയക്കുമരുന്ന് കച്ചവടം യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട്
വർക്കലയിൽ യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മയക്കുമരുന്ന് ശൃംഖലയിലെ മൂന്നു പേരെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വർക്കല പൊലീസ് പിടികൂടി. വെട്ടൂർ സ്വദേശി അബ്ദുള്ള (28), ചിലക്കൂർ സ്വദേശി വിഷ്ണു പ്രിയൻ (35), കല്ലമ്പലം സ്വദേശി അഫ്സൽ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.6 ഗ്രാം MDMA പിടികൂടി. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വർക്കല റെയിൽവെ സ്റ്റേഷന് എതിർ വശത്തുള്ള ഗുഡ് ഷെഡ് റോഡിൽ നിന്നാണ് അബ്‌ദുള്ളയെ പിടികൂടുന്നത്.