കേരളത്തിലേക്ക് ലഹരിക്കടത്ത് : രണ്ടുപേരെ ബാംഗ്ലൂരിൽ നിന്ന് കേരളാപോലീസ് പിടികൂടി

ബംഗ്ളൂരു : കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി കേരളം പോലീസ് . നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്. ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്.ഇരുവരും ബെംഗളൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.
കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ കഴിഞ്ഞദിവസം ബെംഗളൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. വയനാട് മുത്തങ്ങ വഴി സംഘം കേരളത്തിലേക്ക് വലിയ അളവിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.