പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി!

കാസര്‍കോട് :പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസര്‍കോട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്‌കൂളും കുട്ടികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പൊലീസിന്റെ പരിശോധനയിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ ആളെയും പിടികൂടി. കളനാട് സ്വദേശി കെ.കെ. സമീറാണ് പിടിയിലായത്. സ്കൂൾ വിദ്യാർഥികൾക്കെതിരെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34 ) യെ പൊലീസ് പിടികൂടി NDPS ആക്ട് പ്രകാരവും,ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പിടികൂടുന്നതിനിടെ പൊലീസ് നെ ആക്രമിച്ചതിന് സമീറിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഭക്തശൈവൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അതി മാരകമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കുപറ്റി കാസർഗോഡ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു