ലഹരി ഇടപാട്: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്‍റെ സഹോദരൻ അറസ്റ്റില്‍

0
drug

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍.പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ലഹരിമരുന്നു കേസില്‍ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് ബുജൈറിന്‍റെ ലഹരി മരുന്ന് ബന്ധം കണ്ടെത്തിയതെന്ന് കുന്ദമംഗലം പൊലീസ് വ്യക്തമാക്കി. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാൻ ചെന്നപ്പോള്‍ കുന്ദമംഗലം പൊലീസിനെ കയ്യേറ്റം ചെയ്തു. ബുജൈറിനെതിരെ ബി എൻ എസ് 132 , 121 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്യ നിർവഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കള്‍  കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കുന്ദമംഗലം പൊലീസാണ്  അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *