കണ്ണൂരിൽ മയക്കുമരുന്ന് വേട്ട, 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട് സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.ഇവർ താമസിച്ച കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലുമാണ് 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത് . നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണ് രണ്ടുപേരുമെന്ന് പോലീസ് അറിയിച്ചു.