പ്രളയത്തിൽ‌ മുങ്ങി നേപ്പാൾ: മരണം 192 ആയി; ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി നിലച്ചതിനാൽ വിലക്കയറ്റം രൂക്ഷം

0

കഠ്മണ്ഡു∙  നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 192 ആയി. 30 പേരെ ഇനിയും കണ്ടെത്താനുണ്ട്. 194 പേർക്ക് പരുക്കേറ്റ. സൈന്യം, പൊലീസ് ആംഡ് പൊലീസ് തുടങ്ങിയവരെ ഇറക്കി രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി പ്രകാശ് മൻ സിങ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. ആകെ 4,500ൽ പരം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ, ഭക്ഷണം, അടിയന്തര അവശ്യ സാധാനങ്ങൾ ‌തുടങ്ങിയവ നൽകണമെന്ന് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലിൽ പ്രധാന ദേശീയപാതകളിൽ തടസ്സം നേരിടുന്നതിനാൽ ഇന്ത്യയില്‍നിന്നുള്ള പച്ചക്കറികളുടെയും മറ്റും ഇറക്കുമതി താൽക്കാലികമായി നിർത്തിയതിനാല്‍ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി.പ്രധാനപ്പെട്ട പല റോഡുകളും താറുമാറായി. തലസ്ഥാനനഗരമായ കഠ്മണ്ഡുവിലേക്കുള്ള റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണെന്നും ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമമായ കഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.20ൽ പരം ജലവൈദ്യുതി പദ്ധതികൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതു കഠ്മണ്ഡുവിലെ വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *