ഡ്രൈവിങ് ടെസ്റ്റ് ഇനി പ്രതിദിനം 100-120 പേർക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ടെസ്റ്റുകളുടെ എണ്ണം 100-120 വരെയായി ഉയർത്തി. ഒരു ദിവസം 50 പേർക്കു മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ മതി എന്ന നിർദേശത്തിനെതിരേയാണു വ്യാപക പ്രതിഷേധമുണ്ടായത്. കഴിഞ്ഞ ദിവസം ആർടിഒമാരുടെയും ജോയിന്‍റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. തുടർന്ന് ആർടിഒമാർ എല്ലാ ഓഫിസുകളിലേക്കും സന്ദേശം കൈമാറിയിരുന്നു.

ഡ്രൈവിങ് ടെസ്റ്റിൽ നിർദേശിച്ച മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നില്ലെന്നും യോഗത്തിലെ ചർച്ചകൾ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഡ്രൈവിങ് സ്കൂൾ കോക്കസും ചില ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണ്. വാർത്ത ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കും- മന്ത്രി വ്യക്തമാക്കി.

നിലവിലെ ലൈസൻസ് നൽകുന്ന രീതിയെയും മന്ത്രി നിശിതമായി വിമർശിച്ചു. ആറ് മിനുറ്റ് കൊണ്ടാണ് ഇപ്പോൾ ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് നൽകുന്നത് ഡ്രൈവിങ് ലൈസൻസല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിങ് സ്‌കൂളുകൾ ഉൾപ്പെടെ പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്  മന്ത്രി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *