ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പുതിയ ഫോം ഉപയോഗിക്കണം.

0
  • കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുന്നത്.

തിരുവനതപുരം: കേരളത്തിൽ ഇനി മുതല്‍ ലേണേഴ്‌സ് ലൈസന്‍സ് ഡ്രൈവിങ് ലൈസന്‍സ്, എന്നിവയ്ക്ക് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പുതിയ ഫോം ഉപയോഗിക്കണം.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് എസ്.ശ്രീജിത്താണ് പുറപ്പെടുവിച്ചത്.

ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, സംബന്ധിച്ച സേവനങ്ങള്‍ നല്‍കാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഫോം നമ്പർ IA യിലാണ് മാറ്റം വന്നിരിക്കുന്നത്. കാഴ്ച പരിശോധനയുടെ ഫോമിലും 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുന്നത്.

ഇതനുസരിച്ച് അപേക്ഷകന്റെ കളര്‍ വിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇഷിഹാര ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂര്‍ണ്ണമായതോ ആയ വര്‍ണ്ണാന്ധത ഇല്ലായെന്ന് ഫോം നം. 1A യില്‍ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടതെന്നും അല്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *