ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം: ഇനി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗണേഷ് കുമാർ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാത്തതിലും ഉത്തരവില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിലും പ്രതിഷേധിച്ച് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിങ് സ്കൂളിന് ലൈസൻസ് നൽകുന്നത്.
പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിങ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്.
അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ആപ്പ് വഴിയാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുതിര്‍ന്നവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും എളുപ്പത്തില്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു