താനെയിൽ കുടിവെള്ള വിതരണം മുടങ്ങും
താനെ:സെപ്റ്റംബർ 26,27 തീയതികളിൽ താനെയിൽ കുടിവെള്ള വിതരണം തടസ്സ പ്പെടുമെന്ന് തനെ നഗരസഭ അറിയിച്ചു. പൈപ്പ് ലൈനുകളിലെ ചോർച്ചയും മറ്റ് അറ്റകുറ്റപണികൾക്കും
വേണ്ടി രാവിലെ 9മണി മുതൽ 24 മണിക്കൂർ നിരോധനമുണ്ടാകുമെന്നാണ് നഗരസഭ വൃത്തങ്ങൾ അറിയിച്ചത്. ഈ ദിവസങ്ങളിൽ
ഗോഡ്ബന്ധർ റോഡ്,ലോകമാന്യ നഗർ, വർത്തക് നഗർ,സാകേത്, റിതു പാർക്ക്,ജയിൽ, ഗാന്ധി നഗർ, രുസ്തംജി,ഇന്ദിര നഗർ, രുപദേവി,ശ്രീനഗർ,സമത നഗർ, സിദ്ദേശ്വർ, ഏറ്റേർണിറ്റി,ജോൺസൺ, മുംബ്ര,കൽവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും