മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദു ചെയ്‌തു.
കോട്ടയം. മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദു ചെയ്‌തു. കോട്ടയം RTO കോട്ടയം ആർ.ടി.ഒ: ആർ. രമണനാണ് നടപടിയെടുത്തത്. കുറ്റം ആവർത്തിച്ചാൽ ഇവരുടെ ലൈസൻസ് പൂർണമായും റദ്ദാക്കും.
അപകടകരമായി വാഹനമോടിച്ചു അപകടമുണ്ടാക്കിയ ഒരാളുടെയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചു വാഹനമോടിച്ച രണ്ടു പേരുടെയും ലൈസൻസ് റദ്ദാക്കി. സിഗരറ്റു വലിച്ചു ബസ് ഓടിച്ച കരിപ്പമറ്റം വീട്ടിൽ വർഗീസ് ചാണ്ടിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയും ഉത്തരവിറക്കിയിട്ടുണ്ട്. വാഹന നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം