നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരുക്ക്.

കണ്ണൂർ∙ കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. 14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.