നാടകവേദിയിലെ മുഴങ്ങുന്ന ശബ്‌ദം നിലച്ചിട്ട് ഇന്ന് രണ്ടു വർഷം !

0

 

ഇന്ന് പ്രമുഖ നാടകപ്രവർത്തകൻ വിവി അച്യുതൻ്റെ ചരമ വാർഷികം

മുംബൈ നാടകവേദിയിലെ മുഴങ്ങുന്ന ശബ്ദത്തിനുടമ – നടനും സംവിധായകനുമായിരുന്ന വിവി അച്യുതൻ്റെ ജീവിതത്തിന് തിരശ്ശീല വീണിട്ട് ഇന്ന് രണ്ടുവർഷംതികയുന്നു. മുംബൈയിലൊരുകാലത്ത് പ്രശസ്‌തമായ എല്ലാ നാടക സംഘത്തിനും വേണ്ടി അഭിനയിക്കുന്നതിനോടൊപ്പം സംവിധാനവും ചെയ്ത കലാപ്രതിഭ. മുപ്പതോളം നാടകങ്ങൾക്ക് അദ്ധേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട് . എഴുപത്തിയഞ്ചോളം നാടകങ്ങളിൽ പ്രധാന കഥാപാത്രമായി അരങ്ങത്തെത്തിയിട്ടുമുണ്ട് . മലയാള നാടകവേദിയിൽ മറുനാട്ടിൽ ഇത്രയും പരിചയസമ്പന്നനായ മറ്റൊരു കലാകാരനുണ്ടോ എന്ന കാര്യത്തിൽ ഒരിക്കൽ സംശയപ്രകടിപ്പിച്ചെഴുതിയത് ആറ് പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ച പി .കെ രവീന്ദ്രനാഥ് സാറാണ് . മുംബൈയിൽ, മലയാള മാധ്യമങ്ങൾ അവതരിക്കുന്നതിനുമുന്നേ മലയാള നാടകങ്ങളെക്കുറിച്ചെഴുതിരുന്നതും ചർച്ചചെയ്‌തിരുന്നതും ഇവിടെയുള്ള ഇംഗ്ലീഷ് പത്രങ്ങളായിരുന്നു .

ദൂരദർശനും മറ്റു ചാനലുകളും വരുന്നതിനുമുന്നെ- 1950 മുതൽ 1980വരേയുള്ള മുംബൈ നാടകരംഗത്തിൻ്റെ സുവർണ്ണ കാലഘട്ടത്തതിൽ തിളങ്ങി നിന്നവരിൽ പ്രമുഖനായിരുന്നു വിവി അച്യുതൻ എന്ന് മുംബൈ മലയാളികളുടെ രവിയേട്ടൻ ആയിരുന്ന പി .കെ രവീന്ദ്രനാഥ് ഒരിക്കലെഴുതി. കണ്ണൂരിലെ രാമന്തളി സ്വദേശിയായ വിവി അച്യുതൻ്റെ നാടക അരങ്ങേറ്റം നടക്കുന്നത് രാമന്തള്ളിയിലെ ചിദംബരനാഥ് ഹയർ എലിമെന്ററി സ്‌കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്ന കാലത്താണ് .1961ൽ മുംബൈയിലെത്തി.1962ൽ കുർള സമാജത്തിൻ്റെ ഓണാഘോഷപരിപാടിയിൽ അവതരിപ്പിച്ച കാലടി ഗോപിയുടെ ‘തിളയ്ക്കുന്ന കടൽ ‘എന്ന നാടകത്തിൽ മുഖ്യവേഷം ചെയ്തതുകൊണ്ടാണ് മുംബൈ നാടകരംഗത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. പിന്നീട് ഏകദേശം നാലുപതിറ്റാണ്ടോളം അദ്ദേഹം മുംബൈ നാടകവേദിയിൽ നിറഞ്ഞു നിന്ന് ! നിരവധിനാടകങ്ങൾ അരങ്ങിലെത്തിച്ച, സർക്കാറിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ ഒരുകാലത്ത് ലഭിച്ചുകൊണ്ടിരുന്ന ‘പ്രതിഭ തിയേറ്റേഴ്‌സി ‘ന്റെ സ്ഥാപകരിൽ ഒരാളാണ് വിവി അച്യുതൻ.

പ്രതിഭയുടെ ആദ്യനാടകമായ ‘കുടുംബ ദോഷി ‘കളുടെ പരിശീലനം അച്യുതൻ്റെ നേതൃത്തത്തിൽ ആരംഭിച്ചെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാൻ ആരേയും കിട്ടിയില്ല. അങ്ങനെയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഭർത്താവ് അനുഭവിക്കുന്ന മാനസിക സംഘർഷം തിരിച്ചറിഞ് “ഞാൻ അഭിനയിച്ചാൽ ശരിയാകുമോ ” എന്ന ചോദ്യവുമായി അച്യുതൻ്റെ ഭാര്യ വസന്ത മുന്നോട്ടു വരുന്നത്.

മുംബൈ നാടകരംഗത്ത് സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പുരുഷന്മാരെ മാത്രം ലഭിച്ചുകൊണ്ടിരുന്ന കാലത്ത് അതൊരു പുതിയ തുടക്കമായിരുന്നു. തുടർന്നും വസന്തയും ചില നാടകങ്ങളിൽ അഭിനയിച്ചു.
അദ്ദേഹമെഴുതിയ ‘അരങ്ങിലെ അനുഭവങ്ങൾ ‘ എന്ന ആത്മകഥ മുംബൈ നാടകരംഗത്തിൻ്റെ ഭൂതകാല ചരിത്രം കൂടിയാണ് .

മുഴങ്ങുന്ന ശബ്‌ദവും അഭിനയ മികവും കൊണ്ട് അത്ഭുതപ്പെടുത്തിയ അച്ചുവേട്ടൻ – സപ്‌തസ്വര പ്രേംകുമാർ

(ഗായകനും സംഗീത സംവിധായകനും നടനും സംവിധായകനുമായ പ്രേംകുമാർ വി വി അച്യുതനെ സ്മരിക്കുന്നു.)

‘അച്ചുവേട്ടൻ’ – മുംബൈ നാടക രംഗത്തെ മുഴങ്ങുന്ന ശബ്ദത്തിനുടമ.

1980 ൽ കേരള ക്രിസ്ത്യൻ കൌൺസിൽ-ന് (KCC) വേണ്ടി ശ്രി. എ.കെ.നായർ സംവിധാനം ചെയ്തവതരിപ്പിച്ച ശ്രീ. കെ. ടി. മുഹമ്മദിന്റെ ‘കടൽപ്പാലം’ എന്ന നാടകത്തിലൂടെയാണ് ഞാൻ അച്ചുവേട്ടനെ പരിചയപ്പെടുന്നത്. ആ നാടകത്തിൽ വേഷമണിഞ്ഞവരെല്ലാം മുംബയിലെ അറിയപ്പെടുന്ന സംവിധായകരും നടന്മാരുമായൊരുന്നു. സംഗീത സംവിധായകനായി 20 വയസ്സുള്ള ഞാനും. അന്നത്തെ കാലത്ത് ഇലക്ട്രോണിക് സംഗീത ഉപകരണങ്ങളില്ലാതെ ഹാർമണിയം, തബല, ഇക്കോസ്റ്റിക് ഗിറ്റാർ, കൊങ്കോ ഡ്രംസ് എന്നീ ഉപകരണങ്ങളായിരുന്നു പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും ഉപയോഗിച്ചിരുന്നത്. ദാദറിലെ ‘പുരന്തരേ സ്റ്റേഡിയത്തിൽ’ അയ്യായിരത്തോളം കാണികൾ നാടകം കാണാൻ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ഒരുപാട് ടീവി ചാനലുകൾ ഇല്ലാത്ത ഒരു കലഘട്ടമായിരുന്നല്ലോ അന്ന്. അതുകൊണ്ട് നാടകം കാണാൻ കുടുംബസമേതം കാണികൾ എത്തുമായിരുന്നു.

ഈ നാടകത്തിൽ അച്ചുവേട്ടൻ വളരെ പ്രധാനപ്പെട്ട ഒരു റോൾ കൈകാര്യം ചെയ്തിരുന്നു. തന്റെ ശബ്ദത്തിന്റെ ഗാംഭീര്യത കൊണ്ടും, വോയിസ്‌ മോഡ്യുലേഷൻ കൊണ്ടും ആ വേഷം വേറിട്ട്‌ നിന്നു. പ്രത്യേകിച്ച് ഈ നാടകത്തിൽ പ്രഗത്ഭരായ പല നാടക സംവിധായകരും നടീനടന്മാരും ഒരുമിച്ച് ഒരേ വേദിയിൽ മത്സരിച്ചു അഭിനയിക്കുന്നത് കൊണ്ട് ‘കടൽപ്പാലം’ നാടകം കാണികളുടെയും പത്ര മാധ്യമങ്ങളുടെയും വളരെയേറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ‘കടൽപാല’ത്തിനു ശേഷം അച്ചുവേട്ടനുമായി സഹകരിച്ച് ഒരുപാട് നാടകങ്ങളിലും, കാവ്യാവതരണങ്ങളിലും ഒരു ഗായകനായും, സംഗീജ്ഞനായും, …

Spread the love

Leave a Reply

Your email address will not be published. Required fields are marked *