കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം

മധുര: കരട് രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതി നിര്‍ദേങ്ങള്‍ വന്നു. ഇതില്‍ 133 ഭേദഗതികള്‍ അംഗീകരിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ചേര്‍ന്ന സെഷനിലാണ് പ്രകാശ് കാരാട്ട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും കരട് രാഷ്ട്രീയ പ്രമേയവും പാര്‍ടി കോണ്‍ഗ്രസിന് മുൻപ് ലഭിച്ച ഭേദഗതികളും അവതരിപ്പിച്ചത്. സിപിഐഎമ്മിന്റെ സ്വതന്ത്ര കരുത്ത് വര്‍ധിപ്പിക്കാനും ബിജെപി-ആര്‍എസ്എസ് ഭീഷണി ചെറുത്ത് പരാജയപ്പെടുത്താന്‍ വിശാല സഖ്യത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിബദ്ധത പ്രഖ്യാപിക്കുന്നതുമാണ് രാഷ്ട്രീയ പ്രമേയം.കരട് പ്രമേയത്തിന്മേല്‍ രണ്ട് ദിവസമായി നടന്ന ചര്‍ച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു. ഇതിന് ശേഷം കരട് പ്രമേയം അംഗീകരിക്കാമോ എന്ന് പ്രസീഡിയം കണ്‍വീനര്‍ മണിക് സര്‍ക്കാര്‍ ആരാഞ്ഞു. എല്ലാ പ്രതിനിധികളും കൈ പൊക്കി അംഗീകരിച്ചു.