ഡോ. സുരേഷ്‌കുമാർ മധുസൂദനന് മലയാറ്റൂർ പുരസ്കാരം സമ്മാനിച്ചു

0
suresh madhu

മുംബൈ/തിരുവനന്തപുരം: ഉപാസന സാംസ്കാരിക വേദിയുടെ ഇരുപത്തിയൊന്നാമത് ‘മലയാറ്റൂർ പുരസ്‌കാരം’  മുംബൈ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനന്  ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ സമ്മാനിച്ചു. മദന്മോഹന ഹാളിൽ നടന്ന വേദിയുടെ വാർഷികാഘോഷ ചടങ്ങിൽവെച്ചാണ് പ്രശസ്തി പത്രവും വെങ്കലത്തിൽ നിർമിച്ച വാഗ്ദേവി വിഗ്രഹവുമുൾപ്പെടുന്ന പുരസ്‌കാരം സമ്മാനിച്ചത്.

0b741b3a dacd 42fd 914e 5328ff691ed3

ഡോ.സുരേഷ് കുമാർ മധുസൂദനനും ഡോ.പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “ഹാർമണി അൺവീൽഡ്” എന്ന ഇംഗ്ലീഷ് പുസ്തകമാണ് അവാർഡിന് അർഹമായത് . ശ്രീ നാരായണഗുരുവിന്റെ ആത്മീയ, സാമൂഹിക, തത്വചിന്തന കാഴ്ചപ്പാടുകൾ ആധുനിക ലോകത്തിനൊപ്പം ബന്ധിപ്പിച്ച് ആഗോള സമാധാനത്തിൻ്റെ യും പുരോഗതിയുടെയും വഴികാട്ടിയായി അവതരിപ്പിക്കുന്ന ഈ കൃതി,മികച്ച സാഹിത്യ സൃഷ്ടിയും ഗവേഷണ പ്രാധാന്യവുമുള്ള കൃതിയാണെന്ന് അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.

006f2977 134e 4196 a4e8 bbe73fa978c2 scaled

ഇത് ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി ‘മലയാറ്റൂർ പുരസ്‌കാര’ത്തിന് അർഹമാകുന്നത് . ‘Harmony Unveiled’ എന്ന കൃതി ബ്രിട്ടീഷ് ലൈബ്രറി, കംബ്രിഡ്ജ്, ഓക്സ്ഫഡ്, മുംബൈ സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര പുസ്തകശേഖരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2024-ൽ വത്തിക്കാനിൽ നടന്ന ലോക സർവ്വമത സമ്മേളനത്തിൽ അന്തരിച്ച വിശുദ്ധ പോപ്പ് ഫ്രാൻ‌സിൽ മാർപ്പാപ്പയ്ക്ക് പുസ്തകം സമർപ്പിച്ചിരുന്നു .
ഷാർജ അന്തർദേശീയ പുസ്തക മേളയിൽ പ്രകാശനം ചെയ്ത ഈ കൃതി, വത്തിക്കാൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പുനഃ പ്രകാശനം നടത്തുകയും ചെയ്തു.കാര്യവട്ടം ശ്രീകണ്ഠൻ നായർ,പൂജപ്പുര എസ് ശ്രീകുമാർ,ഡോക്ടർ റജി സി നായർ, ഉപാസന സാംസ്‌കാരിക വേദി സെക്രട്ടറി മാറനല്ലൂര്‍ സുധി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *