ഡോ.മൻമോഹൻ സിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ നിഗംബൊദ്ഘട്ടിൽ

ന്യുഡൽഹി :അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ
നിഗം ബൊദ്ഘട്ടിൽ പൂർണ ബഹുമതികളോടെ നടക്കും. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിശിഷ്ട വ്യക്തികളും രാഷ്ട്രീയ നേതാക്കളും പൗരന്മാരും ഒത്തുചേരുന്ന ചടങ്ങുകൾ രാവിലെ 11:45 നാണ് .
അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ സംസ്കാര ചടങ്ങുകൾ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, AICC അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ വീട്ടിലെത്തി ഡോക്ടർ മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിച്ചു. വിവിധ രാജ്യനേതാക്കളും മുൻപ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനമറിയിച്ചു.