സ്ത്രീധനക്കേസ് : പൊലീസ് സ്‌റ്റേഷനില്‍ ബോക്‌സിംഗ് താരം കബടി താരമായ ഭര്‍ത്താവിനെ ഇടിച്ചിട്ടു

0

ഹിസാർ :ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ദീപക് ഹൂഡയെ സ്വീറ്റി കഴുത്തിനും കോളറിനും പിടിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനാണ് ദീപക്.സ്വീറ്റിയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനക്കേസില്‍ പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചതാണെന്നാണ് ഹിസാര്‍ സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദീപക് പറയുന്നത്. ചോദ്യം ചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്. അമ്മാവന്‍ സത്യവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ദീപക് പറയുന്നു.സ്വീറ്റിയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനക്കേസില്‍ പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചതാണെന്നാണ് ഹിസാര്‍ സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദീപക് പറയുന്നത്. ചോദ്യം ചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്. അമ്മാവന്‍ സത്യവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും നേരത്തെ സംഭവത്തില്‍ സ്വീറ്റിക്കും പിതാവിനും അമ്മാവനുമെതിരെ ഹിസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹിസാര്‍ വനിതാ പൊലീസ് സ്‌റ്റേഷനില്‍വെച്ച് മധ്യസ്ഥചര്‍ച്ച നടന്നിരുന്നു. മാര്‍ച്ച് 15-ന് എസ്‌ഐ സീമയുടേയും എഎസ്‌ഐ ദര്‍ശനയുടേയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇതിനിടെയാണ് സ്വീറ്റി ബുറ ദീപക്കിനെ മര്‍ദിച്ചത്.

സംഭവത്തിൽ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീറ്റി ബുറയ്ക്കും പിതാവിനും അമ്മാവനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്‌ഐ രമേശ് കുമാര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *