ഡൗൺടൗൺ പദ്ധതി; അൽ ഖുവൈർ തലസ്ഥാന നഗരിയിൽ ലൈറ്റ് റെയിലും വാട്ടർ ടാക്സിയും
അൽ ഖുവൈർ:തലസ്ഥാന നഗരിയിൽപുതുതായി വരുന്ന ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായി ലൈറ്റ് റെയിലും വാട്ടർ ടാക്സിയും സംവിധാനിക്കും. അൽ ഖുവൈറിൽ വാട്ടർ ഫ്രണ്ടോട് കൂടിയ ടൗൺ പദ്ധതി പദ്ധതിക്കായി ഗാർഹിക,നഗരാസൂത്രണമന്ത്രാലയവും
അൽ താവൂസ് കമ്പനിയും നേരത്തെ സഹകരണ കരാറിലെത്തിയിരുന്നു. 38,000 ചതുരശ്ര മീറ്റർ പ്ര ദേശത്തൊരുങ്ങുന്ന ഡൗൺ ടൗണിന്റെ ഡിസൈൻ രൂപകൽപന നിർവഹിക്കുന്നത് പ്രമുഖ ഇറാഖി ഡിസൈനർ സഹഹദീദിന്റെ കമ്പനിയാണ്.
35മുതൽ 40 നിലകൾ വരെയുള്ള കെട്ടിടങ്ങൾ പദ്ധതിയുണ്ടാകും. 12 മാസത്തിനുള്ളിൽ അന്തിമ രൂപകൽപന പൂർത്തിയാകും. മെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയാണ് ഡൗൺടൗൺ പദ്ധതി പൂർത്തീ കരിക്കുക.