കൊലക്കേസ് പ്രതി അമ്മയേയും മകനേയും വെട്ടിക്കൊന്നു
പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ, കൊലക്കേസിൽ പരോളിൽ ഇറങ്ങിയ പ്രതി അമ്മയേയും മകനേയും വീട്ടിൽ കയറി വെട്ടിക്കൊന്നു .പ്രതി ചെന്താമര ഒളിവിലാണ് .മരിച്ചത് മീനാക്ഷിയും മകൻ സുധാകരനും . കൊലയ്ക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് പറഞ്ഞു.
അയൽവാസിയായ ചെന്താമര ,2019 ൽ ഇപ്പോൾ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ യെ വീട്ടിൽ കയറി വെട്ടിക്കൊന്നിരുന്നു . ഈ കേസിൽ ജയിലിലായ പ്രതി പരോളിൽ ഇറങ്ങി വീണ്ടും അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി വെട്ടിക്കൊല്ലുകയായിരുന്നു .കൊലയ്ക്കുശേഷം അടുത്തുള്ള വനപ്രദേശത്ത് ഓടിപ്പോയ ചെന്താമരയെ പോലീസ് തിരയുകയാണ്.