ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

0

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപെടുത്തിയ കേസിലാണ് ശിക്ഷ. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങബസാർ സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ രശ്മിത് ( 37 ) , പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ ചാലിൽ വീട്ടിൽ ദേവൻ (37) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി തൃശ്ശൂർ അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത് .

പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ അനിൽ (41) എന്നയാളുടെ പരാതിയിലാണ് മതിലകം പോലീസ് സ്റ്റേഷനിൽ 12-02-2012 തിയ്യതിയാണ് ഈ സംഭവത്തിന് മതിലകം എസ് ഐ ആയിരുന്ന പദ്‌മരാജൻ FIR രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന വി എസ് നവാസാണ് തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എ എസ് ഐ ജഗതീഷ് പി എച്ച്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.സി.ശിവൻ എന്നിവരും ഉണ്ടായിരുന്നു.

പ്രോസക്യൂഷൻ ഭാഗത്തുനിന് 24 ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും 37 മുതലുകളും ഹാജരാകുകയും ചെയ്തു. പ്രതികൾക്കുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു.

പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയകുമാർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി. ലെയ്‌സൺ ഓഫീസറായ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *