പുതിയ രൂപത്തിലും ഭാവത്തിലും ദൂരദർശൻ; ലോഗോ നിറം കാവിയിലേക്ക്
ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി നിറത്തിലാണുള്ളത്.മുമ്പ് മഞ്ഞയും നീലയും നിറത്തിലായിരുന്നു ലോഗോ ഉണ്ടായിരുന്നത്.
എന്നാൽ ലോഗോയിലുള്ള മാറ്റം മൂല്യങ്ങളിൽ വരുത്തിയിട്ടില്ലെന്ന് ടിടി ന്യൂസ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുൻപോട്ട് വെക്കുന്നതെന്ന് ദൂരദർശൻ വക്തമാക്കി.സത്യത്തിന്റെയും, ധീരതയുമാണ് പുതിയ ലോഗോയുടെ പ്രതീകമെന്ന് ടിടി ന്യൂസിന്റെ ഡയറക്ടർ ജനറൽ X പോസ്റ്റിൽ പ്രതികരിച്ചു.
ലോഗോയിൽ മാത്രമല്ല, ചാനലിന്റെ സ്ക്രീനിംഗ് നിറവും കാവിവൽകരിച്ചിട്ടുണ്ട്.അതേ സമയം ലോഗോ മാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.ലോഗോയുടെ മാറ്റം സംഘപരിവാറിന് വേണ്ടിയാണെന്നും, ദൂരദർശൻ ന്യൂസ് മാറ്റി ബിജെപി ന്യൂസ് എന്ന് പേര് മാറ്റണമായിരുന്നു എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.