“ബിജെപിക്കാരൻ വച്ച് നീട്ടുന്ന ക്രിസ്മസ് കേക്ക് കൈ കൊണ്ടു തൊടരുത്” : സന്ദീപ് വാര്യർ

പാലക്കാട് : നിർബന്ധിത മതംമാറ്റലും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതികരിച്ചു കോണ്ഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ . കേരളത്തിലെ ക്രിസ്ത്യാനികളെ സംഘപരിവാർ പാളയത്തിൽ കൊണ്ടുപോയി കെട്ടാൻ നിയോഗിക്കപ്പെട്ട പി.സി. ജോർജിനും ഷോൺ ജോർജിനും ഇക്കാര്യത്തിൽ എന്താണ് പറയാണുള്ളതെന്ന് സന്ദീപ് വാര്യർ ചോദിച്ചു . ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് .
“ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾ ഇന്ന് തടവറയ്ക്കുള്ളിലാണ്. സംഘപരിവാറിന്റെ കൊടിയ മർദ്ദനവും ഭീഷണിയും പാവം കന്യാസ്ത്രീകൾക്ക് നേരെ ഉയരുമ്പോൾ കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും മൗനവ്രതത്തിലാണ്. കേരളത്തിലെ ക്രിസ്ത്യാനികളെ സംഘപരിവാർ പാളയത്തിൽ കൊണ്ടുപോയി കെട്ടാൻ നിയോഗിക്കപ്പെട്ട പിസി ജോർജിനും ഷോൺ ജോർജിനും ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ആത്മാഭിമാനമുള്ള ഒരു ക്രിസ്ത്യാനിയും ബിജെപിക്കാരൻ വച്ച് നീട്ടുന്ന ക്രിസ്മസ് കേക്ക് കൈകൊണ്ടു തൊടരുത്. ഇത് കേരളമായതുകൊണ്ട് മാത്രമാണ് സംഘപരിവാർ അതിൻറെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കാത്തത്. അതു മനസ്സിലാക്കി ബിജെപിയിൽ നിന്ന് അകന്നുനിൽക്കുക എന്നുള്ളതാണ് ഓരോ ക്രൈസ്തവിശ്വാസിക്കും ചെയ്യാനുള്ളത്.”