ആനകൾക്ക് ചന്ദനം തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രം വിലക്കേർപ്പെടുത്തി

0

തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര‍്യം അറിയിച്ചത്. കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇത് ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിച്ചാൽ പാപാന്മാരിൽ നിന്ന് നഷ്ട തുക ഈടാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *