ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട : കേന്ദ്ര ആരോഗ്യ വിഭാഗം

0

 

ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ വൈറസ് ബാധയെയും പോലും സാധാരണമാണെന്ന് ആരോഗ്യസേവന മേധാവി ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.രാജ്യത്ത് ശ്വാസകോശ സംബന്ധമായ കേസുകളിൽ കഴിഞ്ഞ മാസം വർധനയുണ്ടായിട്ടില്ല. ആശുപത്രികളിൽ കിടക്കകളടക്കമുള്ള അവശ്യവസ്തുക്കൾ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) രാജ്യത്തെ ശ്വാസകോശ, ഇൻഫ്ലുവൻസ കേസുകൾ നിരീക്ഷിച്ചുവരികയാണ്.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ശൈത്യകാലത്ത് ശ്വാസകോശ അണുബാധകള്‍ സര്‍വ സാധാരണമാണ്. അതിനുള്ള തയാറെടുപ്പുകള്‍ നമ്മുടെ ആശുപത്രികള്‍ സാധാരണ നടത്താറുമുണ്ട്.

ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുത്താല്‍ മതി. ജലദോഷവും ചുമയുമുള്ളവര്‍ മറ്റുള്ളവരുമായി അകലം പാലിക്കണം. അങ്ങനെ വന്നാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാകും. സാധാരണ മരുന്നുകള്‍ കഴിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *