“സത്യ പ്രതിജ്ഞ വൈകുന്നത് എന്തുകൊണ്ടാണെന്നറിയില്ല ” – സഞ്ജയ് ഷിർസാത്
‘ബിജെപി നേതൃത്വം എന്ത് തീരുമാനമെടുത്താലും താനും തൻ്റെ പാർട്ടിയും അത് അംഗീകരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഡൽഹി യോഗത്തിൽ പോലും അമിത് ഷായോട് തീരുമാനമെടുക്കാൻ പറഞ്ഞിരുന്നുവെന്നും അത് അദ്ദേഹം അംഗീകരിക്കുമെന്നുംപറഞ്ഞിരുന്നു..മാറിയ രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണ്. എന്തുകൊണ്ടാണ് തീരുമാനം വൈകുന്നതെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല. മറ്റ് മന്ത്രാലയങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല, ”-ഷിൻഡെ സേന വക്താവ് സഞ്ജയ് ഷിർസാത് MLA മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരെന്നതിനുള്ള സസ്പെൻസിനിടെയാണ് കാവൽ മുഖ്യമന്ത്രി സ്വന്തം നാട്ടിലേയ്ക്ക് പോയത് . ബി ജെ പി നേതാക്കളെ ഡൽഹിയിൽ പോയി കണ്ടതിന് ശേഷം വെള്ളിയാഴ്ച മടങ്ങിയ ഉടൻ അദ്ദേഹം സത്താറയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുകയായിരുന്നു.