“അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ ഫാക്റ്ററിയിലേക്ക് തിരിച്ചു പോകരുത് “- കെ. മുരളീധരൻ..

0

 

 

കോഴിക്കോട് :കോൺഗ്രസ്സിലേക്കു വന്ന സന്ദീപ് വാര്യരെ തല്ലിയും തലോടിയും കെ.മുരളീധരൻ.അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിൻ്റെ കടയിൽ അംഗത്വം തേടി പോകാതെ ,സ്നേഹത്തിൻ്റെ കടയിൽ തന്നെ നിലനിൽക്കണമെന്ന് നിർദ്ദേശം .

“സന്ദീപ് വാര്യർ കോൺ​ഗ്രസിലേയ്ക്ക് എത്തിയത് ടിവിയിൽ കണ്ടു. അതെന്തായാലും നല്ല കാര്യമാണ്. പലരും കോൺ​ഗ്രസ് വിടുമെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യം.അദ്ദേഹം രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ​ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ച ആളാണ് .രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ഞാൻ ഒപ്പമുണ്ടായിരുന്നു.കാശ്മീരിലേയ്ക്കല്ല, ആൻഡമാൻ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽപ്പോയി നമസ്കരിച്ച് ക്ഷമാപണം നടത്തണമെന്നൊക്കെ പറഞ്ഞ ആളാണ് സന്ദീപ് വാര്യർ.അങ്ങനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്ന് പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നെങ്കിൽ അത് രാഹുൽ ​ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണം ആയേനെ. ഏന്തയാല് വന്നതില്‍ സന്തോഷം. ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് പറഞ്ഞയാളാണ് . ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല ചരിത്രത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല” മുരളീധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *