വലവെച്ചുള്ള അനധികൃത മീൻപിടുത്തം ; പണി പിന്നാലെ വരും

മലപ്പുറം: കേരളത്തിൽ കാലവർഷത്തിന് വരവറിയിച്ചുകൊണ്ട് മഴ പെയ്ത് തുടങ്ങിയതോടെ അനധികൃത മത്സ്യബന്ധനവും വ്യാപകമായ സാഹചര്യമാണ് . പാടശേഖരങ്ങളിലാണ് വലിയ വല വെച്ച് മീനുകളെ പിടികൂടുന്നത്. എന്നാൽ അധികൃതർ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിശോധനക്കിറങ്ങിയ മത്സ്യവകുപ്പ് അധികൃതർ ഇരുപതോളം വലിയ വലകളാണ് പിടികൂടി നശിപ്പിച്ച് കളഞ്ഞത് . തെന്നല , എടരിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കടലുണ്ടി പുഴയുടെ കൈത്തോടായ വാളക്കുളം – പെരുമ്പുഴ തോട്ടിലായിരുന്നു പരിശോധന. അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന് കാര്യമായ ദോഷം ചെയ്യും .ഇതിനാലാണ് നടപടി ശക്തമാക്കിയത്.
മത്സ്യഭവൻ ഓഫീസർ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അക്വാ കൾച്ചർ പ്രമോട്ടർമാരായ ബന്ന, ഷഫീർ, ഷംസീർ, പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാർഡുമാർ തുടങ്ങിയവർ പങ്കെടുത്തു.