ISC പരീക്ഷയിൽ ഡോംബിവ്‌ലി മലയാളി വിദ്യാർത്ഥിനിയ്ക്ക് മികച്ച വിജയം

മുംബൈ: ISC പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളികൾക്ക് അഭിമാനമായി ഡോംബിവ്‌ലി നിവാസിയായ ശ്രീനിധി രവിദാസൻ നായർ.
മികച്ച നാല് വിഷയങ്ങളിൽ 98% മാർക്കും ഐ.എസ്.സി. ഹ്യുമാനിറ്റീസിൽ മൊത്തത്തിൽ 96.8% മാർക്കും നേടി (ഗ്രേഡ് XII, 2025) യാണ് ശ്രീനിധി ഈ നേട്ടം സ്വന്തമാക്കിയത്. നവിമുംബൈ ,കൊപ്പർഖൈർനെയിലെ നോർത്ത് പോയിന്റ് സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീനിധി ഹ്യുമാനിറ്റീസ് സ്ട്രീമിൽ ടോപ്പറും സ്കൂളിൽ മികച്ചവിജയം കരസ്ഥമാക്കിയ മൂന്ന് ടോപ്പർമാരിൽ രണ്ടാം സ്ഥാനത്തതുമാണ്.
കേരളത്തിലെ തൃശ്ശൂരിലെ പൈങ്കുളം വലിയ കൊണ്ടയിൽ ഹൗസിൽ നിന്നുള്ള ശ്രീനിധി, ഡോംബിവ്‌ലിയിലെ യിലെ പലാവയിൽ കാസബെല്ലയിലെ വെനീസിയയിലാണ് താമസിക്കുന്നത്.
കേരളീയ സമാജം ഡോംബിവ്‌ലിയിലും ,ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷനിലും അംഗമായ ഡോ. രവിദാസൻ എൻ.എസ്.ൻ്റെയും ശ്രീസുധയുടേയുംമകളാണ് ശ്രീനിധി .
(The Indian School Certificate, popularly known as ISC, is an examination conducted by the Council for the Indian School Certificate Examinations for Class 12. The subjects of examination include English as a compulsory subject and a list of elective subjects.
It refers to the higher secondary or 12th class exam conducted by CISCE (Council for Indian School Certificate Examinations). The ISC exam is developed and planned in line with the Current Education Policy regulations of 1986.)