ഡോംബിവ്‌ലി- ‘തുടിപ്പ് ‘ ഫോക് ബാൻഡിൻ്റെ നാടൻ പ്പാട്ടുകൾ ,ഖാർഘറിൽ -മാർച്ച് 16 ന്

നവിമുംബൈ :പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖാർഘർ കേരള സമാജം മാർച്ച് 16 ന് , ഡോംബിവ്‌ലി ‘തുടിപ്പ് ‘സംഘം അവതരിപ്പിക്കുന്ന നാടൻപ്പാട്ടുകളുടെ സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് നാല് പേർക്കുള്ള പ്രവേശന പാസ് ₹1000/- രൂപയ്ക്ക് ലഭിക്കും .
നാടൻ സംഗീതത്തിനു ശേഷം അത്താഴ വിരുന്നും ഉണ്ടായിരിക്കും.
ഖാർഘർ കേരള സമാജം അക്കൗണ്ടിലേക്ക് ലഭിക്കുന്ന രീതിയിൽ നോട്ടീസിലെ QR കോഡ് വഴി സംഭാവനകൾ നൽകാം.
പൈസ അയച്ചതിനുശേഷം അതിൻ്റെ സ്‌ക്രീൻ ഷോട്ട് 9833367567 എന്ന നമ്പറിലേയ്ക്ക് അയച്ചുകഴിഞ്ഞാൽ
പ്രവേശനപാസ്സ് ലഭിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.