ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു മരണം, 45 പേർക്ക് പരുക്ക്

താനെ: ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തിൽ നാലുപേർ മരിച്ചു. 45 പേർക്ക് പരുക്കേറ്റു. ഡോംബിവ്‌ലിയിൽ എംഐഡിസിയിലെ പ്രദേശത്തെ ഉച്ചയോടെയാണ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ആംബുലൻസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. 3 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായാണ് ലഭിക്കുന്ന വിവരം