വിഎസിനെ അനുസ്മരിച്ച് ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ

മുംബൈ : മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ . സംഘടനയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കൊണ്ടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെ.വേണുഗോപാൽ ,ജയകുമാർ ബി ,ഇ.ഹരീന്ദ്രനാഥ് തുടങ്ങിയവർ വിഎസിനെ അനുസ്മരിച്ച് സംസാരിച്ചു. യോഗം വിഎസിന് ആദരാഞ്ജലികൾ അർപ്പിച്ചു.