ഡോംബിവലി അമലോത്ഭവമാതാ തിരുന്നാളിന് കൊടിയേറി

0

ഡോംബിവ്‌ലി: ഡോംബിവലി അമലോത്ഭവമാതാ ദേവാലയത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാളിന് കൊടിയേറി. കല്യാൺ രൂപത സോഷ്യൽ ആക്ഷൻ വിഭാഗം ഡയറക്ടർ ഫാദർ ലിജോ വെള്ളിയാംകണ്ടത്തിൽ മുഖ്യ കാർമ്മികനായിരുന്നു.
നാളെ, ശനിയാഴ്ച (

16/11/24) വൈവിധ്യമാർന്ന കലാപരിപാടികളോടെ പാരിഷ് ഡേ ആഘോഷങ്ങൾ നടക്കും.
പ്രധാന തിരുന്നാൾ ദിനമായ നവംബർ 24ന്, വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബ്ബാന, തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, തിരുസ്വരൂപം വണങ്ങൽ നേർച്ചവിതരണം, മരിയൻ എക്സ്പോ എന്നിവ ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ മുടക്കാലിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *