ഡോ.വന്ദന കൊലക്കേസ് സിബിഐ അന്വേഷണമില്ല; ഹർജ്ജി തള്ളി ഹൈക്കോടതി

0

കൊച്ചി: ഡോ. വന്ദന കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് ഹൈക്കോടതി വിധി. വർധനയുടെ പിതാവ് മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവമായ സാഹചര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലകണ്ടെത്തതാണ് കഴിഞ്ഞില്ല. സന്ദീപ് മാത്രമാണ് പ്രതി. അതേ സമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

പൊലീസ് നിലപാടില്‍ സംശയമുണ്ടെന്നും പ്രതി സന്ദീപിന് രക്ഷപ്പെടാന്‍ പൊലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വന്ദനയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *