ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് : കർശന ആരോഗ്യമന്ത്രി; പ്രതിഷേധവുമായി കെജിഎംഒഎ

0

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഡോക്‌ടർമാർക്ക് സ്വകാര്യ പ്രാക്‌ടീസ് അനുവദനീയമല്ലെന്നും അതിനെതിരേ കർശന നടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. നോൺ പ്രാക്‌ടീസ് അലവൻസ് ഡോക്ടർമാർക്ക് നൽകുന്നുണ്ടെന്നും അതിനാൽ തന്നെ അവർ ചെയ്യുന്നത് വലിയ കുറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ പ്രശ്നം രൂക്ഷമാണ്. അതുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളെജ് ഇനി സംസ്ഥാനത്തിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ദൈനംദിന കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തുന്ന ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെന്നാണ് കെജിഎംഒ വിശദീകരിക്കുന്നത്.

ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളെജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ലെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *