MDMAയുമായി ഡോക്ടർ പിടിയിൽ : പിടിയിലായത് ലഹരിശൃംഖലയിലെ പ്രധാനി

കോഴിക്കോട് : കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ്(29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. ബെംഗളൂരുവിൽ നിന്നും ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ട്. കോഴിക്കോട് ടൗൺ,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വിൽപന നടത്തുന്നത്. രണ്ടു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ പിടിയിലായ ഡോക്ടർക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നവരാണ്. വിഷ്ണുരാജിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.