രാവില വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കഴിക്കരുത് ;
വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ് ഓറഞ്ച്. സിട്രസ് പഴങ്ങളില്‍ നിരവധി ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കലവറ കൂടിയാണിത്. രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ സംരക്ഷണത്തിനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
ചര്‍മത്തിലെ കൊളാജന്‍ ഉതപാദനത്തിന് ഇതിലെ വിറ്റാമിന്‍ സി വളരെ സഹായിക്കും. ഇത് മുഖത്തിന് ഇലാസ്തികത നല്‍കുകയും ചര്‍മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മം യുവത്വമുള്ളതാക്കാന്‍ ഗുണം ചെയ്യും. ഇതില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്.എന്നിരുന്നാലും രാവിലെ വെറും വയറ്റില്‍ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പാടില്ലെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ഓറഞ്ച് ജ്യൂസ് അസിഡിക് ആയതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ ഇവ കുടിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വരുത്തി വെയ്ക്കും. ഓറഞ്ച് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പതിവായി രാവിലെ വെറും വയറ്റില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഭാവിയില്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വരെയുണ്ട്.
ഇതൂകൂടാതെ ഫ്രക്ടോസ് ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നതിന് കാരണമാകും. പല്ലുകളുടെ ആരോഗ്യത്തിനും ഇവ രാവിലെ കുടിക്കുന്നത് നല്ലതല്ല.