കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ / വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ

0

മലപ്പുറം :കാട്ടാന ആക്രമണത്തിൽ പിവി അൻവർ നേതൃത്തം നൽകുന്ന ഡിഎംകെ ഉയർത്തിയ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി . നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രവർത്തകർ. കസേരകളും വാതിലും തല്ലി തകർത്തു. കാട്ടാന ആക്രമണത്തിൽ മരിച്ച മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്.വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുമ്പോഴും അധികാരികൾ നിഷ്ക്രിയത തുടരുന്നു എന്ന് പിവി അൻവർ ആരോപിച്ചു .

മലപ്പുറം കരുളായിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്‌ പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.ഓഫീസിനുള്ളിൽ സംഘർഷഭരതമായ സാഹചര്യമായിരുന്നു. . ഇന്ന് ഞായറാഴ്ചയായതിനാൽ ഡിഎഫ്ഓഫീസിൽ‌ ജീവനക്കാർ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവർത്തകർ കയറുകയായിരുന്നു.
ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിൽ വനം വകുപ്പിനെ പിവി അൻവർ രൂക്ഷമായി വിമർശിച്ചു.
വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ ആരോപിച്ചു. പരുക്കറ്റ മണിയെ മണിക്കൂറുകൾ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സർക്കാർ എന്ത് ചെയ്തെന്നും അൻവർ ചോദിച്ചു. എംഎൽഎ എന്ന നിലയിൽ തനിയ്ക്ക് ഒരു കോൾ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങൾക്ക് വീട്ടിലേക്ക് എത്താൻ ഉള്ള വഴിയിലെ അടിക്കാടുകൾ പോലും വെട്ടുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.

കാട്ടാന ആക്രമിച്ച മണിയേയും ചുമന്നുകൊണ്ട് ഒന്നരക്കിലോമീറ്റർ നടന്നാണ് സഹോദരൻ വാഹനസൗകര്യമുള്ള കണ്ണക്കൈയിലെത്തിയത്.. അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായതെന്ന് ബന്ധു വിനോദ് പറഞ്ഞു.6 45 ന് അപകടം സംഭവിച്ച് 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് വിനോദ് പറഞ്ഞു. മണിയുടെ കയ്യിൽ അഞ്ചുവയസ്സുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ആന ആക്രമിച്ചപ്പോൾ കുട്ടി കയ്യിൽ നിന്ന് തെറിച്ചു പോയി. കൂടെയുള്ളവർ കുട്ടിയെ രക്ഷിക്കുകയായിരുന്നു.

മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം ഉടൻ നൽകുമെന്ന് ഡിഎഫ്ഒ ധനിത് ലാൽ അറിയിച്ചു. ഉൾവനത്തിൽ വെച്ചാണ് ആന ആക്രമിച്ചത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കിയ ശേഷം വീട്ടിലേക്ക് പനിക്കുള്ള മരുന്ന് വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *