ഡി.കെ. ശിവകുമാര്‍ ഞായറാഴ്ച ചേര്‍ത്തലയിൽ

0

ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം കര്‍ന്നാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30ന് ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും.

കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസ്സന്‍, തുടങ്ങിയവർ പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം ഡി.കെ. ശിവകുമാറും കെ.സി വേണുഗോപാലും ചേര്‍ന്നുള്ള റോഡ് ഷോയും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *